Football

ഫെറാന്‍ ടോറസ് നാട്ടിലേക്ക്; ഇനി കളി ബാഴ്‌സയില്‍

43 മല്‍സരങ്ങളില്‍ നിന്നായി സിറ്റിക്ക് വേണ്ടി 16 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഫെറാന്‍ ടോറസ് നാട്ടിലേക്ക്; ഇനി കളി ബാഴ്‌സയില്‍
X


ഇത്തിഹാദ്: മാഞ്ച്‌സറ്റര്‍ സിറ്റിയുടെ സ്‌പെയിന്‍ അന്താരാഷ്ട്ര താരം ഫെറാന്‍ ടോറസ് ബാഴ്‌സയിലേക്ക് ചേക്കേറും. താരത്തെ ബാഴ്‌സയ്ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് മാഞ്ച്‌സറ്റര്‍ സിറ്റി അറിയിച്ചു. 55മില്ല്യണ്‍ യൂറോയാണ് ബാഴ്‌സ ടോറസിനായി സിറ്റിക്ക് നല്‍കുക. എന്നാല്‍ ടോറസിന് ഉടന്‍ ബാഴ്‌സയ്ക്കായി കളിക്കാന്‍ കഴിയില്ല. ക്ലബ്ബിലെ ചില താരങ്ങളെ ബാഴ്‌സയക്ക് ഇത്തവണ വില്‍ക്കേണ്ടതുണ്ട്.ഇതിന് ശേഷം മാത്രമേ താരത്തിന് ബാഴ്‌സാ ജെഴ്‌സി അണിയാന്‍ കഴിയൂ. 2020 ഓഗസ്റ്റിലാണ് സ്പാനിഷ് ക്ലബ്ബ് വലന്‍സിയയില്‍ നിന്ന് ടോറസ് സിറ്റിയിലെത്തുന്നത്.43 മല്‍സരങ്ങളില്‍ നിന്നായി സിറ്റിക്ക് വേണ്ടി 16 ഗോളുകള്‍ നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it