Football

വെംബ്ലിയില്‍ ഇന്ന് എഫ് എ കപ്പ് ഫൈനല്‍; ബ്ലൂസും റെഡ്‌സും നേര്‍ക്കുനേര്‍

ലിവര്‍പൂള്‍ നിരയില്‍ പരിക്കിനെ തുടര്‍ന്ന് ഫാബിനോ ഇറങ്ങില്ല.

വെംബ്ലിയില്‍ ഇന്ന് എഫ് എ കപ്പ് ഫൈനല്‍; ബ്ലൂസും റെഡ്‌സും നേര്‍ക്കുനേര്‍
X




വെംബ്ലി: ഇംഗ്ലിഷ് എഫ് എ കപ്പ് ഫൈനലിന് ഇന്ന് വെംബ്ലി സാക്ഷിയാവും.പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലിവര്‍പൂളും മൂന്നാം സ്ഥാനക്കാരായ ചെല്‍സിയുമാണ് കിരീടത്തിനായി നേര്‍ക്ക് നേര്‍ വരുന്നത്.ലിവര്‍പൂള്‍ സീസണില്‍ ലക്ഷ്യമിടുന്ന നാല് കിരീടങ്ങളില്‍ ഒന്നാണിത്. നേരത്തെ ഈ സീസണില്‍ ലീഗ് കപ്പ് നേടിയ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ഫൈനലിനും യോഗ്യത നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗ് കിരീടത്തിനായി സിറ്റിയ്‌ക്കൊപ്പം ലിവര്‍പൂളും ഒപ്പം നില്‍ക്കുന്നുണ്ട്.


പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. എന്‍ഗോളാ കാന്റെ, മാറ്റോ കൊവാസിക്ക് എന്നിവര്‍ ഇന്ന് ചെല്‍സിയ്ക്കായി ഇറങ്ങും. ലിവര്‍പൂള്‍ നിരയില്‍ പരിക്കിനെ തുടര്‍ന്ന് ഫാബിനോ ഇറങ്ങില്ല. ബാക്കിയുള്ള താരങ്ങളെല്ലാം ചെമ്പടയ്ക്കായി ഇന്നിറങ്ങും.




Next Story

RELATED STORIES

Share it