Football

എഫ്എ കപ്പില്‍ ചെല്‍സിയോട് യുനൈറ്റഡിന്റെ മധുരപ്രതികാരം

ആദ്യ പകുതിയിലെ ഹെരേരാ(31), പോഗ്‌ബെ(45) എന്നിവരുടെ ഗോളുകളിലൂടെയാണ് യുനൈറ്റഡ് കഴിഞ്ഞവര്‍ഷത്തെ ഫൈനലിന് മധുരപ്രതികാരം വീട്ടിയത്.

എഫ്എ കപ്പില്‍ ചെല്‍സിയോട് യുനൈറ്റഡിന്റെ മധുരപ്രതികാരം
X

ലണ്ടന്‍: എഫ്എ കപ്പ് പ്രീക്വാര്‍ട്ടറില്‍ ചെല്‍സിയെ 2-0ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ പകുതിയിലെ ഹെരേരാ(31), പോഗ്‌ബെ(45) എന്നിവരുടെ ഗോളുകളിലൂടെയാണ് യുനൈറ്റഡ് കഴിഞ്ഞവര്‍ഷത്തെ ഫൈനലിന് മധുരപ്രതികാരം വീട്ടിയത്. മൗറീസിയോ സാറിയുടെ കുട്ടികള്‍ കളം വാണു കളിച്ചെങ്കിലും കിട്ടിയ അവസരങ്ങള്‍ മുതലാക്കിയത് സോള്‍ഷ്യറിന്റെ ടീമാണ്. ഇടതു വിങ്ങില്‍ നിന്നു പോഗ്‌ബെ നല്‍കിയ ക്രോസ് ഹെരേര ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു.

വലതു വിങില്‍ നിന്ന് റാഷ്‌ഫോര്‍ഡ് നല്‍കിയ ക്രോസ് ബുള്ളറ്റ് ഹെഡറിലൂടെയാണ് പോഗ്‌ബെ ഗോളാക്കിയത്. മാര്‍ഷ്യല്‍, ലിങാര്‍ഡ്, ഡിഹിയ എന്നിവര്‍ ഇല്ലാതെയാണ് യുനൈറ്റഡ് കളത്തിലിറങ്ങിയത്. ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയോടേറ്റ പരാജയത്തിന്റെ ക്ഷീണത്തിലായിരുന്ന യുനൈറ്റഡ് തന്ത്രപരമായ കളിയാണ് ഇന്നലെ പുറത്തെടുത്തത്. പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയോടേറ്റ തോല്‍വിയും ഈ തോല്‍വിയും കോച്ച് സാറിയുടെ ഭാവിക്ക് ഭീഷണിയായിരിക്കുകയാണ്.

Next Story

RELATED STORIES

Share it