Football

യുനൈറ്റഡിന് ഇന്ന് എവര്‍ട്ടണ്‍ വന്‍ മതില്‍ കടക്കണം; സോള്‍ഷ്യറിന് നിര്‍ണ്ണായകം

ആറ് മല്‍സരങ്ങളില്‍ നിന്നായി യുനൈറ്റഡിന് വെറും ഏഴ് പോയിന്റ് മാത്രമാണുള്ളത്.

യുനൈറ്റഡിന് ഇന്ന് എവര്‍ട്ടണ്‍ വന്‍ മതില്‍ കടക്കണം; സോള്‍ഷ്യറിന് നിര്‍ണ്ണായകം
X



ഗുഡിസണ്‍ പാര്‍ക്ക്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്സ്റ്റര്‍ യുനൈറ്റഡിന് ഇന്ന് നിര്‍ണ്ണായകം. 15ാം സ്ഥാനക്കാരായ യുനൈറ്റഡിന്റെ എതിരാളികള്‍ അഞ്ചാം സ്ഥാനത്തുള്ള എവര്‍ട്ടണ്‍ ആണ്. ആറ് മല്‍സരങ്ങളില്‍ നിന്നായി യുനൈറ്റഡിന് വെറും ഏഴ് പോയിന്റ് മാത്രമാണുള്ളത്. കോച്ച് ഒലേ സോള്‍ഷ്യറുടെ ഭാവി നോക്കുന്ന മല്‍സരം കൂടിയാണ് ഇത്. ചാംപ്യന്‍സ് ലീഗില്‍ ടീം മികവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രീമിയര്‍ ലീഗില്‍ അത് തുടരാന്‍ ടീമിന് കഴിയുന്നില്ല. മികച്ച ഫോമിലുള്ള എവര്‍ട്ടണ്‍ കഴിഞ്ഞ മല്‍സരത്തില്‍ തോറ്റെങ്കിലും പരിക്ക് മാറി ജെയിംസ് റൊഡ്രിഗസ് ടീമില്‍ തിരിച്ചെത്തിയത് അവര്‍ക്ക് ഗുണം ചെയ്യും. മറ്റ് മല്‍സരങ്ങളില്‍ ക്രിസ്റ്റ്രല്‍ പാലസ് ലീഡസിനെയും ചെല്‍സി ഷെഫ് യുനൈറ്റഡിനെയും വെസ്റ്റ് ഹാം ഫുള്‍ഹാമുമായും കൊമ്പുകോര്‍ക്കും.






Next Story

RELATED STORIES

Share it