Football

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഫ്രാന്‍സിന്റെ മല്‍സരം ഉക്രെയ്‌നുമായാണ്.

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം
X


ടൂറിന്‍; 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം, ഹോളണ്ട് എന്നിവര്‍ ഇന്നിറങ്ങും. പോര്‍ച്ചുഗലിന്റെ മല്‍സരം ഇന്ന് അര്‍ദ്ധരാത്രി അസെര്‍ബെയ്ജാനുമായും ഫ്രാന്‍സിന്റെ മല്‍സരം ഉക്രെയ്‌നുമായാണ്. ബെല്‍ജിയം വെയ്ല്‍സുമായി ഏറ്റുമുട്ടുമ്പോള്‍ ചെക്ക് റിപ്പബ്ലിക്കിന്റെ എതിരാളി എസ്റ്റോണിയയാണ്. ഹോളണ്ട് തുര്‍ക്കിയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ക്രൊയേഷ്യയുടെ എതിരാളി സ്ലൊവേനിയയാണ്. മറ്റ് മല്‍സരങ്ങളില്‍ റഷ്യ മാള്‍ട്ടയുമായും സ്ലൊവാക്കിയാ സൈപ്രസുമായും ലാത്വിയാ മൊണ്ടനെഗ്രോയുമായും പോരാടും.




Next Story

RELATED STORIES

Share it