Football

അത്‌ലറ്റിക്കോയ്ക്കും റൊണാള്‍ഡോയെ വേണ്ട; യുനൈറ്റഡില്‍ തുടര്‍ന്നേക്കും

ചെല്‍സി, പിഎസ്ജി, ബയേണ്‍ മ്യുണിക്ക് എന്നിവരും പിന്‍മാറിയിരുന്നു.

അത്‌ലറ്റിക്കോയ്ക്കും റൊണാള്‍ഡോയെ വേണ്ട; യുനൈറ്റഡില്‍ തുടര്‍ന്നേക്കും
X


ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള ടീമിലേക്ക് ചേക്കേറാമെന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മോഹം ഈ സീസണില്‍ നടക്കില്ല.താരത്തിനായി മുന്നോട്ട് വന്ന അത്‌ലറ്റിക്കോ മാഡ്രിഡും പിന്‍മാറി. ക്ലബ്ബ് വിടുന്ന ലൂയിസ് സുവാരസിന് പകരം റൊണാള്‍ഡോയെ ടീമിലെത്തിക്കാമെന്നായിരുന്നു കോച്ച് സിമിയോണിയുടെ മോഹം. എന്നാല്‍ താരത്തിന്റെ അധിക വേതനമാണ് ടീമിന് തലവേദനയാവുന്നത്. കൂടാതെ റൊണാള്‍ഡോ എത്തിയാല്‍ ടീമുകളുടെ താളം തെറ്റുന്നുവെന്ന വിമര്‍ശനവും താരത്തിന് എതിരായി. നേരത്തെ റൊണാള്‍ഡോയ്ക്കായി വിപണിയില്‍ ഇറങ്ങിയ ചെല്‍സി, പിഎസ്ജി, ബയേണ്‍ മ്യുണിക്ക് എന്നിവരും പിന്‍മാറിയിരുന്നു.




Next Story

RELATED STORIES

Share it