Football

യൂറോപ്പാ ലീഗ്; മിലാനും യുനൈറ്റഡും നേര്‍ക്ക് നേര്‍

സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് മിലാന് നിരയില്‍ ഉണ്ടാവില്ല.

യൂറോപ്പാ ലീഗ്; മിലാനും യുനൈറ്റഡും നേര്‍ക്ക് നേര്‍
X


ഓള്‍ഡ്ട്രാഫോഡ്; യൂറോപ്പാ ലീഗിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. എസി മിലാനും മാഞ്ച്‌സറ്റര്‍ യുനൈറ്റഡും തമ്മിലുള്ള ക്ലാസ്സിക്ക് പോരാട്ടമാണ് പ്രധാനം. യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി 11.30നാണ് മല്‍സരം. ടൂര്‍ണ്ണമെന്റിലെ പ്രധാന ആകര്‍ഷണമായ പല താരങ്ങളും ഇന്ന് ഇരുടീമുകള്‍ക്കുമൊപ്പം ഉണ്ടാവില്ല. മുന്‍ യുനൈറ്റഡ് താരമായ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് മിലാന് നിരയില്‍ ഉണ്ടാവില്ല. പരിക്ക് കാരണം താരത്തിന് ടീമിനൊപ്പം ചേരാന്‍ ആവില്ല. യുനൈറ്റഡ് നിരയില്‍ റാഷ്‌ഫോഡ്, എഡിസണ്‍ കവാനി, പോള്‍ പോഗ്‌ബെ, ഡി ഹിയ, വാന്‍ ഡെ ബീക്ക്, ലൂക്ക് ഷോ എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് കളിക്കില്ല. ബ്രൂണോ ഫെര്‍ണാണ്ടസിലാണ് യുനൈറ്റഡിന്റെ പ്രതീക്ഷ. ഇറ്റലിയിലും ഇംഗ്ലണ്ടിലും ഇരുടീമും രണ്ടാം സ്ഥാനത്താണ്. യൂറോപ്പ്യന്‍ ഫുട്‌ബോളിലെ തുല്യശക്തികളാണ് ഏറ്റുമുട്ടുന്നത്. ഇരുടീമും യൂറോപ്പാ ലീഗ് കിരീടം ലക്ഷ്യം വച്ചാണ് ഇറങ്ങുന്നത്.




Next Story

RELATED STORIES

Share it