Football

ഹംഗറിയെ വീഴ്ത്തി നേഷന്‍സ് ലീഗില്‍ ഇറ്റലിക്ക് ജയം

തുര്‍ക്കി ലിത്വാനിയയെ എതിരില്ലാത്ത ആറ് ഗോളിന് വീഴ്ത്തി.

ഹംഗറിയെ വീഴ്ത്തി നേഷന്‍സ് ലീഗില്‍ ഇറ്റലിക്ക് ജയം
X


റോം: നേഷന്‍സ് ലീഗില്‍ ആദ്യ മല്‍സരത്തില്‍ ജര്‍മ്മനിയോട് സമനില വഴങ്ങിയ ഇറ്റലി രണ്ടാം മല്‍സരത്തില്‍ ഹംഗറിയെ വീഴ്ത്തി. ബാരല്ല(30), പെല്ലെഗ്രിനി (45) എന്നിവരാണ് ഇറ്റലിയ്ക്കായി ആദ്യ പകുതിയില്‍ തന്നെ ലീഡ് നല്‍കിയത്. ഹംഗറി രണ്ടാം പകുതിയില്‍ ആശ്വാസ ഗോള്‍ നേടി. ഇറ്റാലിയന്‍ താരം മാന്‍സിനിയുടെ സെല്‍ഫ് ഗോളാണ് ഹംഗറിയ്ക്ക് ആശ്വാസമായത്. ജയത്തോടെ ഇറ്റലി ഗ്രൂപ്പില്‍ ഒന്നാമതെത്തി. ഹംഗറി, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവരാണ് യഥാക്രമം ഗ്രൂപ്പില്‍ മറ്റ് സ്ഥാനങ്ങളിലുള്ളത്. മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി ലിത്വാനിയയെ എതിരില്ലാത്ത ആറ് ഗോളിന് വീഴ്ത്തി.




Next Story

RELATED STORIES

Share it