Football

യൂറോപ്പാ ലീഗ്; പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് ആയി

ആര്‍ ബി ലെപ്‌സിഗിന്റെ എതിരാളി റഷ്യന്‍ ക്ലബ്ബ് സ്പാര്‍ട്ടാക് മോസ്‌കോയുമാണ്.

യൂറോപ്പാ ലീഗ്; പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് ആയി
X


ക്യാംപ്നൗ: യൂറോപ്പാ ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്കുള്ള ലൈനപ്പ് ആയി.ബാഴ്‌സലോണയുടെ എതിരാളി തുര്‍ക്കി ക്ലബ്ബായ ഗലറ്റസറെയാണ്. ഇന്ന് നപ്പോളിയെ 4-2ന് തകര്‍ത്ത ബാഴ്‌സ ഇരുപാദങ്ങളിലുമായി 3-5ന്റെ ലീഡ് നേടിയാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. ആല്‍ബാ, ഡി ജോങ്, പിക്വെ, ഒബമായങ്ങ് എന്നിവരാണ് ബാഴ്‌സയ്ക്കായി ഇന്ന് സ്‌കോര്‍ ചെയ്തത്. സെവിയ്യയുടെ എതിരാളി വെസ്റ്റ്ഹാമാണ്. എഫ് സി പോര്‍ട്ടോയുടെ എതിരാളി ഫ്രഞ്ച് ക്ലബ്ബ് ലിയോണാണ്. അറ്റ്‌ലാന്റയുടെ എതിരാളി ബയേണ്‍ ലെവര്‍കൂസനും ആര്‍ ബി ലെപ്‌സിഗിന്റെ എതിരാളി റഷ്യന്‍ ക്ലബ്ബ് സ്പാര്‍ട്ടാക് മോസ്‌കോയുമാണ്.




Next Story

RELATED STORIES

Share it