Football

യൂറോപ്പാ ലീഗ്; യൂനൈറ്റഡ് റോമയ്‌ക്കെതിരേ, ആഴ്‌സണല്‍ വിയ്യാറലിനെ നേരിടും

ആദ്യ പാദത്തില്‍ മാഞ്ച്‌സറ്റര്‍ 6-2ന് റോമയെ തോല്‍പ്പിച്ചിരുന്നു.

യൂറോപ്പാ ലീഗ്; യൂനൈറ്റഡ് റോമയ്‌ക്കെതിരേ, ആഴ്‌സണല്‍ വിയ്യാറലിനെ നേരിടും
X


റോം: യൂറോപ്പാ ലീഗ് സെമിഫൈനല്‍ മല്‍സരങ്ങളുടെ രണ്ടാം പാദം ഇന്ന് തുടരും. ആദ്യ സെമിയില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് എ എസ് റോമയെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ആഴ്‌സണല്‍ വിയ്യാറലുമായി ഏറ്റുമുട്ടും. ആദ്യ പാദത്തില്‍ മാഞ്ച്‌സറ്റര്‍ 6-2ന് റോമയെ തോല്‍പ്പിച്ചിരുന്നു. എഡിസണ്‍ കവാനി, പോഗ്‌ബെ , ഫെര്‍ണാണ്ടസ് എന്നിവരെല്ലാം യുനൈറ്റഡിനായി ഇന്നിറങ്ങും.ആദ്യപാദത്തില്‍ വിയ്യാറല്‍ ആഴ്‌സണലിനെ 2-1ന് തോല്‍പ്പിച്ചിരുന്നു. വിയ്യാറലിനെ എളുപ്പത്തില്‍ മറികടക്കാമെന്ന പ്രതീക്ഷയിലാണ് അര്‍ട്ടേറ്റയുടെ ശിഷ്യന്‍മാരുടെ ലക്ഷ്യം. അടുത്ത തവണത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടപ്പെട്ട ആഴ്‌സണലിനും വിയ്യാറലിനും അത് നേടാന്‍ യൂറോപ്പാ ലീഗ് കിരീടം നേടണം. രാത്രി 12.30ന് ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റസ് സ്‌റ്റേഡിയത്തിലാണ് മല്‍സരം.




Next Story

RELATED STORIES

Share it