Football

യൂറോപ്പാ ലീഗ്; ബാഴ്‌സ ക്വാര്‍ട്ടറില്‍; സെവിയ്യയെ പുറത്താക്കി വെസ്റ്റ്ഹാം

രണ്ടാം പാദത്തില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് വെസ്റ്റ്ഹാം ക്വാര്‍ട്ടറില്‍ കടന്നു.

യൂറോപ്പാ ലീഗ്; ബാഴ്‌സ ക്വാര്‍ട്ടറില്‍; സെവിയ്യയെ പുറത്താക്കി വെസ്റ്റ്ഹാം
X


ഇസ്താംബൂള്‍: യൂറോപ്പാ ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ബാഴ്‌സലോണ.തുര്‍ക്കി ക്ലബ്ബ് ഗലാറ്റ്‌സറെയെ പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി 2-1ന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ ക്വാര്‍ട്ടറില്‍ കടന്നത്. ഗോണ്‍സലാസ് ലോപ്പസ്, ഒബമായങ് എന്നിവരാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്. ആദ്യപാദത്തില്‍ ഒരു ഗോളിന് ജയിച്ച സെവിയ്യക്കെതിരേ ഇന്ന് രണ്ടാം പാദത്തില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് വെസ്റ്റ്ഹാം ക്വാര്‍ട്ടറില്‍ കടന്നു. ബയേണ്‍ ലെവര്‍കൂസനെ പരാജയപ്പെടുത്തി അറ്റ്‌ലാന്റയും പോര്‍ട്ടോയെ പരാജയപ്പെടുത്തി ലയോണും ക്വാര്‍ട്ടറില്‍ കടന്നു.




Next Story

RELATED STORIES

Share it