Football

യൂറോപ്പയില്‍ വമ്പന്‍ ജയവുമായി ആഴ്‌സണല്‍ സെമിയിലേക്ക്

സെമിയില്‍ സ്പാനിഷ് ക്ലബ്ബ് വിയ്യാറല്ലാണ് ആഴ്‌സണലിന്റെ എതിരാളി.

യൂറോപ്പയില്‍ വമ്പന്‍ ജയവുമായി ആഴ്‌സണല്‍ സെമിയിലേക്ക്
X


എമിറേറ്റ്‌സ്: യൂറോപ്പാ ലീഗില്‍ വന്‍ ജയവുമായി ആഴ്‌സണല്‍. ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബായ സ്ലാവിയാ പ്രാഗിനെ ക്വാര്‍ട്ടര്‍ ഇരുപാദങ്ങളിലുമായി 5-1ന് തോല്‍പ്പിച്ചാണ് ആഴ്‌സണല്‍ സെമിയില്‍ കടന്നത്. ആദ്യപാദത്തില്‍ മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്ന് നടന്ന രണ്ടാം പാദത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ആഴ്‌സണല്‍ ജയിച്ചത്. പെപ്പെ, ലക്കാസെറ്റെ (ഡബിള്‍), സാക്കാ എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍.


സെമിയില്‍ സ്പാനിഷ് ക്ലബ്ബ് വിയ്യാറല്ലാണ് ആഴ്‌സണലിന്റെ എതിരാളി. ക്രൊയേഷ്യന്‍ ക്ലബ്ബ് ഡൈനാമോ സെഗരിബിനെ ഇന്ന് 2-1ന് തോല്‍പ്പിച്ച് ഇരുപാദങ്ങളിലുമായി 3-1ന്റെ ജയമാണ് വിയ്യാറല്‍ നേടിയത്.




Next Story

RELATED STORIES

Share it