Football

യൂറോ യോഗ്യത; ഫ്രാന്‍സിനും ഇംഗ്ലണ്ടിനും തകര്‍പ്പന്‍ ജയം

ഐസ് ലാന്റിനെ 4- 0ന് ഫ്രാന്‍സ് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മോണ്ടെന്‍ഗ്രോയെ 5-1ന് തോല്‍പിച്ചു. 12ാം മിനിറ്റില്‍ സാമുവല്‍ ഉമിറ്റിയാണ് ഫ്രാന്‍സിന്റെ ആദ്യഗോള്‍ നേടിയത്. കിലിയന്‍ എംബാപ്പെ നല്‍കിയ ഹെഡര്‍ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം ഗോള്‍ ഒലിവര്‍ ജിറൗഡിന്റെ (68) വകയായിരുന്നു.

യൂറോ യോഗ്യത; ഫ്രാന്‍സിനും ഇംഗ്ലണ്ടിനും തകര്‍പ്പന്‍ ജയം
X

പാരിസ്: യൂറോ 2020 യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും തകര്‍പ്പന്‍ ജയം. ഐസ് ലാന്റിനെ 4- 0ന് ഫ്രാന്‍സ് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് മോണ്ടെന്‍ഗ്രോയെ 5-1ന് തോല്‍പിച്ചു. 12ാം മിനിറ്റില്‍ സാമുവല്‍ ഉമിറ്റിയാണ് ഫ്രാന്‍സിന്റെ ആദ്യഗോള്‍ നേടിയത്. കിലിയന്‍ എംബാപ്പെ നല്‍കിയ ഹെഡര്‍ ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം ഗോള്‍ ഒലിവര്‍ ജിറൗഡിന്റെ (68) വകയായിരുന്നു.

ബെന്‍ജാമിന്‍ പാവാര്‍ഡിന്റെ ഒരു ക്രോസ് ജിറൗഡ് ഗോളാക്കുകയായിരുന്നു. ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടം ജിറൗഡ് സ്വന്തമാക്കി. 89 മല്‍സരങ്ങളില്‍ നിന്ന് ജിറൗഡ് 35 ഗോള്‍ നേടിയിട്ടുണ്ട്. 78ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്. അന്റോണിയാ ഗ്രീസ്മാന്റെ പാസ്സില്‍നിന്ന് വന്ന പന്ത് എംബാപ്പെ ഗോളാക്കി. 84ാം മിനിറ്റില്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ അവസാന ഗോള്‍ നേടിയത്. കളിയുടെ പൂര്‍ണാധിപത്യം ഫ്രഞ്ച് പടയ്‌ക്കൊപ്പമായിരുന്നു. ഐസ്‌ലാന്റ് നാലുതവണ മാത്രമാണ് ഗോളിനായുള്ള ശ്രമങ്ങള്‍ നടത്തിയത്.

കഴിഞ്ഞ മല്‍സരത്തില്‍ മോള്‍ഡോവയെ 4-1ന് തോല്‍പിച്ച ഫ്രാന്‍സ് ഗ്രൂപ്പ് എച്ചില്‍ തുര്‍ക്കിക്കൊപ്പം ഒന്നാം സ്ഥാനത്താണ്. മോണ്ടെന്‍ഗ്രോയെ 5-1നാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. കീനെ (30), ബര്‍ക്കലെ (38,59), ഹാരി കെയ്ന്‍ (71), സ്‌റ്റെര്‍ലിങ് (80) എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ 5-0ന് തോല്‍പ്പിച്ചിരുന്നു. രണ്ട് മികച്ച ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് എ യില്‍ ഒന്നാമതാണ്. മറ്റ് മല്‍സരങ്ങളില്‍ തുര്‍ക്കി മോള്‍ഡോവയെ 40ത്തിന് തോല്‍പിച്ചു. ലക്‌സംബര്‍ഗിനെ ഉക്രെയ്ന്‍ 21ന് തോല്‍പ്പിച്ചപ്പോള്‍ അന്‍ഡോറയെ അല്‍ബേനിയ 3-0ന് തോല്‍പിച്ചു. കൊസോവോബല്‍ഗേരിയാ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it