Football

യൂറോ; ഉക്രെയ്ന്‍ ഭീഷണി മറികടന്ന് ഓറഞ്ച് പട; ഓസ്ട്രിയക്ക് ആദ്യ യൂറോപ്പ്യന്‍ ജയം

ഓസ്ട്രിയ 3-1ന് നോര്‍ത്ത് മാസിഡോണിയയെ തോല്‍പ്പിച്ചു.

യൂറോ; ഉക്രെയ്ന്‍ ഭീഷണി മറികടന്ന് ഓറഞ്ച് പട; ഓസ്ട്രിയക്ക് ആദ്യ യൂറോപ്പ്യന്‍ ജയം
X


ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ ഉക്രെയ്ന്‍ പോരാട്ടത്തെ മറികടന്ന് ഹോളണ്ടിന് ജയം.ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ 3-2നാണ് ഓറഞ്ച് പടയുടെ ജയം. മല്‍സരത്തില്‍ ഹോളണ്ടിന് തന്നെ ആയിരുന്നു ആധിപത്യം. എന്നാല്‍ അവസരങ്ങള്‍ ഗോളാക്കി മാറാതെ ആദ്യപകുതി അവസാനിക്കുകയായിരുന്നു. വിജനല്‍ഡാം(52), വെഗഹോസ്റ്റ് (58), ഡംഫ്രസ് എന്നിവരാണ് ഹോളണ്ടിന്റെ ഗോള്‍ നേടിയവര്‍. 75, 79 മിനിറ്റുകളില്‍ യാര്‍മുഷെക്ക്, യാര്‍മൊളങ്കെ എന്നിവരിലൂടെ ഉക്രെയ്ന്‍ തിരിച്ചടിച്ച് ഒപ്പത്തിനൊപ്പമെത്തിയിരുന്നു. എന്നാല്‍ ഹോളണ്ട് മൂന്നാം ഗോള്‍ നേടിയതിന് ശേഷം ഉക്രെയ്‌ന് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.


സിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഓസ്ട്രിയ 3-1ന് നോര്‍ത്ത് മാസിഡോണിയയെ തോല്‍പ്പിച്ചു. ചരിത്രത്തിലെ ഓസ്ട്രിയയുടെ ആദ്യ യൂറോ കപ്പ് മല്‍സരമാണ് അവര്‍ ജയത്തോടെ തുടങ്ങിയത്.




Next Story

RELATED STORIES

Share it