Football

യൂറോയില്‍ സ്‌പെയിനിന് ഇന്ന് ജീവന്‍മരണ പോരാട്ടം

2010 ലോകകപ്പില്‍ ഇറ്റലിയെ അട്ടിമറിച്ച ടീമാണ് സ്ലൊവാക്കിയ.

യൂറോയില്‍ സ്‌പെയിനിന് ഇന്ന് ജീവന്‍മരണ പോരാട്ടം
X


മാഡ്രിഡ്: മുന്‍ ലോക ചാംപ്യന്‍മാരും യൂറോ കപ്പ് ജേതാക്കളുമായ സ്‌പെയിന്‍ ഇത്തവണത്തെ യൂറോയില്‍ തുടരുമോ എന്ന് ഇന്നറിയാം. ഗ്രൂപ്പ് ഇയിലെ അവസാന മല്‍സരത്തില്‍ സ്ലൊവിക്കയയാണ് അവരുടെ എതിരാളി. രാത്രി 9.30നാണ് മല്‍സരം.ഗ്രൂപ്പില്‍ നിന്ന് ഒന്നാം സ്ഥാനത്തുള്ള സ്വീഡന്‍ നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്ലൊവാക്കിയ രണ്ടാം സ്ഥാനത്താണ്. ഒരു ജയമുള്ള സ്ലൊവാക്കിയക്ക് ഇന്ന് സമനില നേടിയാല്‍ മതിയാവും. എന്നാല്‍ രണ്ട് സമനിലയുള്ള സ്‌പെയിനിന് ജയിച്ചേ മതിയാവൂ.2010 ലോകകപ്പില്‍ ഇറ്റലിയെ അട്ടിമറിച്ച ടീമാണ് സ്ലൊവാക്കിയ. സ്ലൊവാക്കിയയുടെ ജയം ഇന്ന് സ്പാനിഷ് ദുരന്തത്തിന് വഴികാട്ടുമോ എന്ന് കണ്ടറിയാം.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്വീഡന്‍ പോളണ്ടിനെ നേരിടും. ഒരു സമനില മാത്രമുള്ള പോളണ്ട് സ്വീഡനെതിരേ വന്‍ ജയം നേടിയാല്‍ അവരുടെ സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.




Next Story

RELATED STORIES

Share it