Football

ചെക്ക് ക്യാപ്റ്റന്‍ ദരിഡാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

30 കാരനായ ദരിഡ ചെക്കിനായി 76 മല്‍സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്.

ചെക്ക് ക്യാപ്റ്റന്‍ ദരിഡാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു
X


ബാക്കു; ചെക്ക് റിപ്പബ്ലിക്ക് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വാള്‍ഡമിര്‍ ദരിഡാ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. യൂറോ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനോട് ടീം തോറ്റതിന് പിന്നാലെയാണ് ഹെര്‍ത്താ ബെര്‍ലിന്‍ താരമായ ദരിഡയുടെ വിരമിക്കല്‍. 30 കാരനായ ദരിഡ ചെക്കിനായി 76 മല്‍സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. യൂറോയിലെ ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്നും വിരമിക്കാന്‍ ഏറ്റവും ഉചിതമായ സമയം ഇതാണെന്നും താരം അറിയിച്ചു.




Next Story

RELATED STORIES

Share it