Football

ഡോര്‍ട്ട്മുണ്ട് ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാലന്റ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്

21കാരനായ ഹാലന്റ് 121 മല്‍സരങ്ങളില്‍ നിന്നായി 92 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഡോര്‍ട്ട്മുണ്ട് ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാലന്റ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്
X




മാഞ്ചസ്റ്റര്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗ് ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ട് താരം എര്‍ലിങ് ഹാലന്റ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലേക്ക് വരുന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് ഡോര്‍ട്ട്മുണ്ടിന്റെ ഗോള്‍ മെഷീനായ നോര്‍വെ താരം വരുന്നത്.ഈ ആഴ്ച സിറ്റി ഇതിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം നടത്തും. 63 മില്ല്യണ്‍ യൂറോയ്ക്കാണ് താരത്തെ ടീമിലെത്തിക്കുന്നത്.ഡോര്‍ട്ട്മുണ്ട് ട്രാന്‍സ്ഫര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 21കാരനായ ഹാലന്റ് 121 മല്‍സരങ്ങളില്‍ നിന്നായി 92 ഗോളുകള്‍ നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it