Football

പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ ഇന്ന് കളത്തില്‍; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയ്ക്കും ഇറ്റലിയില്‍ യുവന്റസിനും നിര്‍ണ്ണായകം

ഫ്രഞ്ച് ലീഗ് വണ്ണില്‍ ഇന്ന് അര്‍ദ്ധരാത്രി 1.30ന് നടക്കുന്ന മല്‍സരത്തില്‍ പിഎസ്ജി ബ്രീസ്റ്റിനെ നേരിടും.

പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ ഇന്ന് കളത്തില്‍; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയ്ക്കും ഇറ്റലിയില്‍ യുവന്റസിനും നിര്‍ണ്ണായകം
X


ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്ക് നടക്കുന്ന സൂപ്പര്‍ ക്ലാസ്സിക്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും. ഒന്നാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ 10 പോയിന്റ് കുറവുമായി ചെല്‍സി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. രാത്രി 11 മണിക്ക് നടക്കുന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആസ്റ്റണ്‍ വില്ലയെ നേരിടും.


ഫ്രഞ്ച് ലീഗ് വണ്ണില്‍ ഇന്ന് അര്‍ദ്ധരാത്രി 1.30ന് നടക്കുന്ന മല്‍സരത്തില്‍ പിഎസ്ജി ബ്രീസ്റ്റിനെ നേരിടും. ഇതേ സമയം ഇറ്റാലിയന്‍ ലീഗില്‍ നടക്കുന്ന പോരാട്ടത്തില്‍ അഞ്ചാം സ്ഥാനത്തുള്ള യുവന്റസ് 14ാം സ്ഥാനത്തുള്ള ഉഡിനീസിനെ നേരിടും.


ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന പോരാട്ടങ്ങളില്‍ ബയേണ്‍ മ്യുണിക്ക്, ബയേണ്‍ ലെവര്‍കൂസന്‍, ലെപ്‌സിഗ്, ഹൊഫിനഹെയിം എന്നിവരും ഇറങ്ങുന്നുണ്ട്.




Next Story

RELATED STORIES

Share it