- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ വീണ്ടും തലപ്പത്ത്
BY JSR10 Feb 2019 6:54 AM GMT

X
JSR10 Feb 2019 6:54 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ബേണ്‍മൗത്തിനെതിരേ 3-0ത്തിന്റെ ജയത്തോടെയാണ് ലിവര്‍പൂള്‍ കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. സാഡിയോ മാനേ(24), ജിയോര്‍ജിനിയോ വിനാല്‍ഡം(34), മുഹമ്മദ് സലാ(48) എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്. ബേണ്‍മൗത്തിന്റെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണ്. മൂന്ന് തുടര്‍ച്ചയായ സമനിലയെ തുടര്‍ന്നാണ് ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്തെത്തിയത്. ഇന്നലെ നടന്ന മറ്റ് ലീഗ് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമിനെ 3-0ത്തിനും ആഴ്‌സണല്‍ ഹഡേഴ്‌സ്ഫീല്‍ഡിനെ 2-1നും കാര്‍ഡിഫ് സൗത്ത്ഹാംട്ടണെ 2-1നും തോല്‍പ്പിച്ചു. വെസ്റ്റ്ഹാം -ക്രിസ്റ്റല്‍ പാലസ് മല്‍സരം സമനിലയില്‍ കലാശിച്ചു. ഫുള്‍ഹാമിനെതിരേ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി പോഗ്‌ബേ(14,65), മാര്‍ഷ്യല്‍(23) എന്നിവര്‍ ഗോള്‍ നേടി. പോഗ്‌ബേ ഇരട്ടഗോള്‍ നേടി. ഈ സീസണിലെ പോഗ്‌ബേയുടെ 11ാം ഗോളാണിത്. ജയത്തോടെ യുനൈറ്റഡ് ടോപ് ഫോറില്‍ ഇടം നേടി. ചെല്‍സി അഞ്ചാം സ്ഥാനത്തേക്കും വീണു. ഹഡേഴ്‌സ്ഫീല്‍ഡിനെതിരേ ആഴ്‌സണലിനായി ഇവോബി(16), ലക്കാസേറ്റേ(44) എന്നിവരാണ് ഗോള്‍ നേടിയത്. ഹഡേഴ്‌സിന്റെ ആശ്വാസഗോള്‍ കോള്‍സിനാക്ക്(90+3) നേടി. ലീഗില്‍ ടോട്ടണ്‍ഹാം, യുനൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍ എന്നിവരാണ് മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















