ലോര്‍ഡ്‌സില്‍ രാഹുലിന് റെക്കോഡ്
വിനു മങ്കാദ്(1952), രവി ശാസ്ത്രി(1990) എന്നിവരാണ് ഇന്ത്യയ്ക്കായി ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടിയവര്‍.

ലോര്‍ഡ്‌സ്; ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് ലോര്‍ഡ്‌സില്‍ തകര്‍പ്പന്‍ റെക്കോഡ്. ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡാണ് രാഹുല്‍ നേടിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമാണ് രാഹുലിന്റെ സെഞ്ചുറി. 127* റണ്‍സാണ് രാഹുല്‍ നേടിയത്.248 പന്ത് നേരിട്ടാണ് രാഹുല്‍ 127 റണ്‍സ് നേടിയത്. 31 വര്‍ഷത്തിന് ശേഷമാണ് ലോര്‍ഡ്‌സില്‍ ഒരു ഇന്ത്യന്‍ താരം സെഞ്ചുറി നേടുന്നത്. വിനു മങ്കാദ്(1952), രവി ശാസ്ത്രി(1990) എന്നിവരാണ് ഇന്ത്യയ്ക്കായി ലോര്‍ഡ്‌സില്‍ സെഞ്ചുറി നേടിയവര്‍.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. രോഹിത്ത് ശര്‍മ്മ 83 റണ്‍സ് നേടി രാഹുലിന് മികച്ച പിന്തുണ നല്‍കി. പൂജാര ഒമ്പത് റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോഹ്‌ലി 42 റണ്‍സെടുത്ത് പുറത്തായി. രഹാനെയാണ് രാഹുലിനൊപ്പം ക്രീസില്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടിയിട്ടുണ്ട്.
RELATED STORIES
ന്യൂജേഴ്സിയിലെ റോയല് ആല്ബര്ട്ട്സ് പാലസില് മുസ്ലിം സംഘടനകള്...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര് മരിച്ചു
29 March 2023 2:13 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില് വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT