Football

ബാഴ്‌സയുടെ അപരാജിത കുതിപ്പിന് ബ്ലോക്കിട്ട് ഫ്രാങ്ക്ഫര്‍ട്ട്

ഇഞ്ചുറി ടൈമില്‍ ബുസ്‌കറ്റ്‌സ്, ഡിപ്പേ എന്നിവര്‍ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തു.

ബാഴ്‌സയുടെ അപരാജിത കുതിപ്പിന് ബ്ലോക്കിട്ട് ഫ്രാങ്ക്ഫര്‍ട്ട്
X


ക്യാംപ് നൗ: 15 മല്‍സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയ ബാഴ്‌സലോണയെ തകര്‍ത്ത് ജര്‍മ്മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ട്. യൂറോപ്പാ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ബാഴ്‌സയെ ഫ്രാങ്ക്ഫര്‍ട്ട് പുറത്താക്കിയത്. ആദ്യപാദത്തില്‍ 1-1 സമനിലയില്‍ പിരിഞ്ഞ മല്‍സരത്തിന്റെ രണ്ടാം പാദത്തില്‍ 3-2ന്റെ ജയമാണ് ഫ്രാങ്ക്ഫര്‍ട്ട് നേടിയത്. 4, 67, 36 മിനിറ്റുകളിലായി ഫ്രാങ്ക്ഫര്‍ട്ട് ലീഡെടുത്തു. ഇഞ്ചുറി ടൈമില്‍ ബുസ്‌കറ്റ്‌സ്, ഡിപ്പേ എന്നിവര്‍ ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. മറ്റൊരു ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ ബി ലെപ്‌സിഗ്, ഇംഗ്ലിഷ് ക്ലബ്ബ് വെസ്റ്റ്ഹാമും സ്‌കോട്ടിഷ് ക്ലബ്ബ് റേയ്‌ഞ്ചേഴ്‌സും സെമിയില്‍ കടന്നു.




Next Story

RELATED STORIES

Share it