Football

ലീഗ് കപ്പ്: ഹാവര്‍ട്‌സിന് ഹാട്രിക്ക്; ചെല്‍സിക്കും ആഴ്‌സണലിനും എവര്‍ട്ടണും ജയം

പുതിയ സൈനിങായ ജര്‍മ്മനിയുടെ കായ് ഹാവര്‍ട്‌സിന്റെ ഹാട്രിക്ക് ഗോളാണ് മല്‍സരത്തിന്റെ മാറ്റ് കൂട്ടിയത്.

ലീഗ് കപ്പ്: ഹാവര്‍ട്‌സിന് ഹാട്രിക്ക്; ചെല്‍സിക്കും ആഴ്‌സണലിനും എവര്‍ട്ടണും ജയം
X

ലണ്ടന്‍: ഇംഗ്ലിഷ് ലീഗ് കപ്പില്‍ (കാര്‍ബോ)ചെല്‍സിക്ക് വമ്പന്‍ ജയം. മൂന്നാം റൗണ്ട് മല്‍സരത്തില്‍ ബാണ്‍സ്ലേയ്‌ക്കെതിരേ ആറ് ഗോളിന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. പുതിയ സൈനിങായ ജര്‍മ്മനിയുടെ കായ് ഹാവര്‍ട്‌സിന്റെ ഹാട്രിക്ക് ഗോളാണ് മല്‍സരത്തിന്റെ മാറ്റ് കൂട്ടിയത്. 21 കാരനായ മുന്‍ ബയേണ്‍ ലെവര്‍കൂസന്‍ താരം 28, 55, 65 മിനിറ്റുകളിലായാണ് ഗോള്‍ നേടിയത്. ടാമി എബ്രഹാം(19), ബാര്‍ക്ലേ (49), ജിറൗഡ്(83) എന്നിവരാണ് ചെല്‍സിയുടെ മറ്റ് സ്‌കോറര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടരുന്ന എവര്‍ട്ടണ്‍ ഫഌറ്റ് വുഡിനെ 5-2ന് തോല്‍പ്പിച്ചു. നാലാം റൗണ്ടില്‍ എവര്‍ട്ടണന്റെ എതിരാളികള്‍ വെസ്റ്റ്ഹാമാണ്. മറ്റൊരു മല്‍സരത്തില്‍ ന്യൂകാസില്‍ മോര്‍കാമ്പിനെ എതിരില്ലാത്ത ഏഴ് ഗോളിനും തോല്‍പ്പിച്ചു.

Next Story

RELATED STORIES

Share it