Football

പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് വന്‍ ജയം; പിന്നാലെ കവാനിക്ക് മുട്ടന്‍ പണി

ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോള്‍ നേടിയ മല്‍സരത്തില്‍ എഡിസണ്‍ കവാനി രണ്ട് ഗോളും നേടി.

പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് വന്‍ ജയം; പിന്നാലെ കവാനിക്ക് മുട്ടന്‍ പണി
X


ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സതാംപട്ണിനെതിരേ 3-2ന്റെ ജയം നേടിയ യുനൈറ്റഡ് താരം എഡിസണ്‍ കവാനിക്ക് തിരിച്ചടി. മല്‍സരം ശേഷം താരം ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ് വിവാദത്തിനാദാരം. ഉറുഗ്വെ താരമായ കവാനി ഉറുഗ്വെയില്‍ ഉപയോഗിക്കുന്ന പദമുപയോഗിച്ചാണ് പോസ്റ്റിട്ടത്. എന്നാല്‍ യു കെയില്‍ ഇത് കുറ്റം ലഭിക്കാവുന്ന പദമാണ്. എന്നാല്‍ താരം ഉടനടി പോസ്റ്റ് പിന്‍വലിച്ചിരുന്നു. യു കെയിലെ അര്‍ത്ഥം അറിയാതെയാണ് താന്‍ വാക്ക് ഉപയോഗിച്ചതെന്നാണ് കവാനിയുടെ വിശദീകരണം. സംഭവത്തില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പ്രീമിയര്‍ ലീഗില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് യുനൈറ്റഡ് ജയിച്ചത്. ബ്രൂണോ ഫെര്‍ണാണ്ടസ് ഒരു ഗോള്‍ നേടിയ മല്‍സരത്തില്‍ എഡിസണ്‍ കവാനി രണ്ട് ഗോളും നേടി. ഫെര്‍ണാണ്ടസിന്റെ ഒരു ഗോളിന് കവാനി വഴിയൊരുക്കുകയും ചെയ്തു. ചെല്‍സി-ടോട്ടന്‍ഹാം മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.






Next Story

RELATED STORIES

Share it