Football

ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ലോകകപ്പിന് ഇക്വഡോറും ഉറുഗ്വെയും

കൊളംബിയ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ലോകകപ്പിന് ഇക്വഡോറും ഉറുഗ്വെയും
X


ക്വിറ്റോ: ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഖത്തര്‍ ലോകകപ്പിന് ഇക്വഡോറും ഉറുഗ്വെയും. ബ്രസീലും അര്‍ജന്റീനയും നേരത്തെ യോഗ്യത നേടിയിരുന്നു. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ പെറുവിനെ ഉറുഗ്വെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. പെറു അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മറ്റൊരു മല്‍സരത്തില്‍ പരാഗ്വെയോട് ഇക്വഡോര്‍ 3-1ന്റെ തോല്‍വി വഴങ്ങി.തോറ്റെങ്കിലും 25 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇക്വഡോര്‍ യോഗ്യത നേടിയത്. ഇത്രയും പോയിന്റുമായി ഉറുഗ്വെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് യോഗ്യത കരസ്ഥമാക്കിയത്. മറ്റൊരു മല്‍സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി കൊളംബിയ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.




Next Story

RELATED STORIES

Share it