Football

ഇബ്രായ്ക്കും വല്‍ഹോവിച്ചിനും ഡബിള്‍; സീരി എയില്‍ മിലാന്‍ കുതിപ്പിന് അവസാനം

മിലാന്റെ രണ്ട് ഗോളുകള്‍ സ്വീഡന്റെ സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ വകയാണ്.

ഇബ്രായ്ക്കും വല്‍ഹോവിച്ചിനും ഡബിള്‍; സീരി എയില്‍ മിലാന്‍ കുതിപ്പിന് അവസാനം
X


മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന എ സി മിലാനെ മറികടന്ന് ഫിയറൊന്റീന. 4-3നാണ് ഫിയറൊന്റീനയുടെ ജയം. സെര്‍ബിയന്‍ സൂപ്പര്‍ താരം ദുസന്‍ വല്‍ഹോവിച്ചിന്റെ ഇരട്ടഗോളാണ് ഫിയറൊന്റീനയ്ക്ക് വന്‍ ജയമൊരുക്കിയത്. ഡുന്‍ക്കന്‍, സപോണ്‍റാ എന്നിവരാണ് ഫിയറൊന്റീനയുടെ മറ്റ് സ്‌കോറര്‍മാര്‍.

രണ്ടാം പകുതിയില്‍ മിലാന്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് മല്‍സരത്തിലേക്ക് വന്നെങ്കിലും ഫിയറൊന്റീനയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മിലാന്റെ രണ്ട് ഗോളുകള്‍ സ്വീഡന്റെ സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ വകയാണ്. മൂന്നാം ഗോള്‍ ഫിയറെന്റീനന്‍ താരത്തിന്റെ വക സെല്‍ഫ് ഗോളായിരുന്നു.ലീഗില്‍ നപ്പോളി ഒന്നാം സ്ഥാനത്തും എ സി മിലാന്‍ രണ്ടാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it