Football

ഡ്യുറന്റ് കപ്പ്; ഗോകുലം കേരള ക്വാര്‍ട്ടറില്‍ വീണു; മുഹമ്മദന്‍സ് സെമിയില്‍

ആര്‍മി റെഡ് സ്‌ക്വാഡില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മല്‍സരം ഉപേക്ഷിച്ചത്.

ഡ്യുറന്റ് കപ്പ്; ഗോകുലം കേരള ക്വാര്‍ട്ടറില്‍ വീണു; മുഹമ്മദന്‍സ് സെമിയില്‍
X


കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഗോകുലം കേരള പുറത്ത്. ക്വാര്‍ട്ടറില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തെ വീഴ്ത്തിയത്. മുന്‍ ഗോകുലം താരം മാര്‍ക്കസ് ജോസഫ് 44ാം മിനിറ്റില്‍ നേടിയ ഗോളാണ് മുഹമ്മദന്‍സിന് തുണയായത്. സെമി ഫൈനലില്‍ ബെംഗളുരു എഫ്‌സിയാണ് മുഹമ്മദന്‍സിന്റെ എതിരാളി. ആര്‍മി റെഡിനെതിരായ ബെംഗളുരുവിന്റെ ക്വാര്‍ട്ടര്‍ മല്‍സരം മാറ്റിവച്ചിരുന്നു. ആര്‍മി റെഡ് സ്‌ക്വാഡില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മല്‍സരം ഉപേക്ഷിച്ചത്. ആര്‍മി റെഡ് മല്‍സരത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ബെംഗളുരു സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it