Football

അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമിയോണിക്ക് കൊവിഡ്

കഴിഞ്ഞദിവസം പരിശീലനത്തിന് മുമ്പായി ക്ലബ്ബിന് വേണ്ടി നടത്തിയ കൊവിഡ് പരിശോധനയിലാണ് കോച്ചിന് രോഗം സ്ഥിരീകരിച്ചത്.

അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് സിമിയോണിക്ക് കൊവിഡ്
X

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡിഗോ സിമിയോണിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 50 കാരനായ മുന്‍ അര്‍ജന്റീനന്‍ താരത്തിന് രോഗലക്ഷണങ്ങളില്ലായിരുന്നുവെന്ന് മാഡ്രിഡ് മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞദിവസം പരിശീലനത്തിന് മുമ്പായി ക്ലബ്ബിന് വേണ്ടി നടത്തിയ കൊവിഡ് പരിശോധനയിലാണ് കോച്ചിന് രോഗം സ്ഥിരീകരിച്ചത്.

സിമിയോണിക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. ഈമാസം 27ന് ഗ്രനാഡയ്ക്കെതിരേയാണ് അത്‌ലറ്റിക്കോയുടെ സ്പാനിഷ് ലീഗിലെ ആദ്യമല്‍സരം. നേരത്തെ കൊവിഡ് നിയന്ത്രണവിധേയമായ സ്പെയിനില്‍ അടുത്തിടെ വീണ്ടും രോഗം വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞദിവസം മാത്രം 12,183 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 48 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it