Football

യൂറോയില്‍ വന്‍ ജയവുമായി ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍

തോറ്റെങ്കിലും മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്റ് അടുത്ത റൗണ്ട് പ്രതീക്ഷയിലാണ്.

യൂറോയില്‍ വന്‍ ജയവുമായി ഡെന്‍മാര്‍ക്ക് പ്രീക്വാര്‍ട്ടറില്‍
X


കോപ്പന്‍ഹേഗ്: യൂറോ കപ്പില്‍ ഭാഗ്യം ഡെന്‍മാര്‍ക്കിന്റെ കൂടെയാണ്. ആദ്യ രണ്ട് മല്‍സരങ്ങളിലും തോറ്റ ഡെന്‍മാര്‍ക്ക് റഷ്യയെ 4-1ന് പരാജയപ്പെടുത്തി അവസാന മല്‍സരത്തിലൂടെ പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രൂപ്പ് ബിയിലെ നിര്‍ണ്ണായക മല്‍സരത്തില്‍ അടുത്ത റൗണ്ടിലേക്ക് ഒരു സമനില മതിയായിരുന്ന റഷ്യയെ നാല് ഗോള്‍ അടിച്ചാണ് ഡെന്‍മാര്‍ക്ക് വീഴ്ത്തിയത്. പ്രമുഖ താരം എറിക്‌സണ്‍ കുഴഞ്ഞ് വീണ് ആദ്യ മല്‍സരത്തില്‍ പുറത്തായതോടെ തളര്‍ന്ന ഡെന്‍മാര്‍ക്ക് ഉയര്‍ത്തെഴുന്നേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. തോല്‍വിയോടെ റഷ്യ യൂറോയില്‍ നിന്ന് പുറത്തായി. മറ്റൊരു മല്‍സരത്തില്‍ ഫിന്‍ലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് ബെല്‍ജിയം ഗ്രൂപ്പ് ചാംപ്യന്‍മാരായി. തോറ്റെങ്കിലും മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്റ് അടുത്ത റൗണ്ട് പ്രതീക്ഷയിലാണ്. മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാമെന്ന നിലയിലാണ് ഫിന്‍ലാന്റ്. ബെല്‍ജിയത്തിനായി ലൂക്കാക്കു ഗോള്‍ നേടി. ആദ്യ ഗോള്‍ ഫിന്‍ലാന്റ് താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു.




Next Story

RELATED STORIES

Share it