Football

യൂറോ കപ്പ്; ബെല്‍ജിയവും ഹോളണ്ടും ഇന്നിറങ്ങും

ബെല്‍ജിയം ഇന്ന് രണ്ടാം മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരേ ഇറങ്ങുന്നത്. രാത്രി 9.30നാണ് മല്‍സരം.

യൂറോ കപ്പ്; ബെല്‍ജിയവും ഹോളണ്ടും ഇന്നിറങ്ങും
X


ആംസ്റ്റര്‍ഡാം: യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയവും ഗ്രൂപ്പ് സിയില്‍ ഹോളണ്ടും ഇന്നിറങ്ങും.റഷ്യയെ ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ബെല്‍ജിയം ഇന്ന് രണ്ടാം മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനെതിരേ ഇറങ്ങുന്നത്. രാത്രി 9.30നാണ് മല്‍സരം. ഡെന്‍മാര്‍ക്കാവാട്ടെ ഫിന്‍ലാന്റിനോട് തോല്‍വിയേറ്റുവാങ്ങിയാണ് വരുന്നത്. അവരുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടീമിനൊപ്പമില്ല. ഹൃദയസതംഭനത്തെ തുടര്‍ന്ന് താരം ആശുപ്ത്രിയില്‍ തന്നെയാണ്. ഡെന്‍മാര്‍ക്കിനും ഇന്ന് ജയത്തില്‍ കുറഞ്ഞ ലക്ഷ്യങ്ങളില്ല. എന്നാല്‍ കരുത്തരായ ബെല്‍ജിയം അവര്‍ക്ക് ഭീഷണിയാവും.


ഗ്രൂപ്പ് സിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഉക്രെയ്ന്‍ നോര്‍ത്ത് മാസിഡോണിയയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ ഹോളണ്ട് ഓസ്ട്രിയയെ നേരിടും. ഈ മല്‍സരം 12.30നാണ്്. ആദ്യ മല്‍സരത്തില്‍ തോറ്റ ഉക്രെയ്‌നും മാസിഡോണിയക്കും ഇന്ന് ജയിക്കണം. ഈ മല്‍സരം വൈകിട്ട് 6.30നാണ്. ഹോളണ്ടിനെ ഞെട്ടിച്ചാണ് 3-2ന് ഉക്രെയ്ന്‍ തോറ്റത്. ആദ്യ മല്‍സരത്തില്‍ ഓസ്ട്രിയ മാസിഡോണിയയെ 3-1നും തോല്‍പ്പിച്ചിരുന്നു.




Next Story

RELATED STORIES

Share it