Football

ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍ അട്ടിമറി; ബയേണിനെ വീഴ്ത്തി വിയ്യാറയല്‍

നെതര്‍ലന്റസ് താരം ഡാന്‍ജൂമയാണ് അവരുടെ വിജയ ഗോള്‍ നേടിയത്.

ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍ അട്ടിമറി; ബയേണിനെ വീഴ്ത്തി വിയ്യാറയല്‍
X


മാഡ്രിഡ്: ഏത് ഗോള്‍ പോസ്റ്റിലും ഗോള്‍ മഴ പെയ്യിക്കുന്ന ജര്‍മ്മന്‍ ബുണ്ടസാ ലീഗ് ജേതാക്കളായ ബയേണ്‍ മ്യുണിക്കിന് ചാംപ്യന്‍സ് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി.ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ സ്പാനിഷ് പ്രമുഖരായ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുന്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളെ വീഴ്ത്തിയത്. വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ എട്ടാം മിനിറ്റില്‍ നെതര്‍ലന്റസ് താരം ഡാന്‍ജൂമയാണ് അവരുടെ വിജയ ഗോള്‍ നേടിയത്.സ്‌പെയിന്‍ താരം ഡാനി പരേജോയാണ് ഗോളിന് വഴിയൊരുക്കിയത്. ബുണ്ടസാ ലീഗ് ജേതാക്കളെ നിലംതൊടിക്കാതെയാണ് വിയ്യാറയല്‍ പിടിച്ചുനിന്നത്. ജര്‍മ്മനിയില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബയേണ്‍ സ്‌പെയിന്‍ വിട്ടത്.




Next Story

RELATED STORIES

Share it