Football

ഫ്രഞ്ച് ഇതിഹാസം പാട്രിക്ക് വിയേര ക്രിസ്റ്റല്‍ പാലസ് പരിശീലകന്‍

കഴിഞ്ഞ സീസണില്‍ പാലസ് 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഫ്രഞ്ച് ഇതിഹാസം പാട്രിക്ക് വിയേര ക്രിസ്റ്റല്‍ പാലസ് പരിശീലകന്‍
X


പാരിസ്: ഫ്രാന്‍സിനായി ലോകകപ്പും യൂറോ കപ്പും നേടിയ ആഴ്‌സണല്‍ ഇതിഹാസം പാട്രിക്ക് വിയേര ക്രിസ്റ്റല്‍ പാലസ് പരിശീലകനാവും. മൂന്ന് വര്‍ഷത്തേക്കാണ് ഇംഗ്ലിഷ് ക്ലബ്ബുമായി കരാര്‍. കഴിഞ്ഞ മാസമാണ് കോച്ച് റോയ് ഹോഡ്‌സണ്‍ ക്ലബ്ബ് വിട്ടത്. 1997 മുതല്‍ 2005വരെ ആഴ്‌സണലിനായി കളിച്ച വിയേര നിരവധി കിരീടങ്ങള്‍ അവര്‍ക്കൊപ്പം നേടിയിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി, നീസ് എന്നീ ക്ലബ്ബുകളെ മുമ്പ് പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ പാലസ് 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.




Next Story

RELATED STORIES

Share it