- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രിസ്റ്റ്യാനോയുടെ പരിക്ക് ഗുരുതരമെന്ന് പരിശീലകന്‍

മാഡ്രിഡ്: സൗദി പ്രോ ലീഗില്‍ കിരീടപോരാട്ടം മുറുകുന്നതിനിടെ അല്‍-നസര്‍ ക്ലബ്ബിനും ആരാധകര്‍ക്കും ഒരുപോലെ ആശങ്ക നല്‍കുന്ന വാര്‍ത്ത പുറത്ത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിക്ക് ഗുരുതരമാണെന്ന് സ്ഥിരീകരിച്ചതോടെ, വിദഗ്ദ ചികിത്സയ്ക്കായി താരം സ്‌പെയിനിലെ മാഡ്രിഡിലേക്ക് തിരിച്ചു. ആദ്യം കരുതിയതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് താരത്തിന്റെ ഹാംസ്ട്രിംഗ് ഇഞ്ചുറിയെന്ന് അല്‍-നസര്‍ പരിശീലകന്‍ ജോര്‍ജ് ജെസ്യൂസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ വാരത്തില്‍ അല്‍-ഫെയ്ഹയ്ക്കെതിരെ നടന്ന ആവേശകരമായ മത്സരത്തിനിടെയാണ് 41-കാരനായ പോര്‍ച്ചുഗല്‍ നായകന് പരിക്കേറ്റത്. മല്‍സരത്തില്‍ അല്‍-നസര്‍ 3-1 ന് വിജയിച്ചെങ്കിലും ആരാധകര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു റൊണാള്‍ഡോയുടെ പിന്മാറ്റം. കളിയില്‍ ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ വലതു കാലിലെ പേശികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ട താരത്തെ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയായിരുന്നു. പ്രാഥമികമായി പരിക്ക് നിസ്സാരമാണെന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയില്‍ സ്ഥിതി സങ്കീര്‍ണ്ണമാണെന്ന് തെളിഞ്ഞു.
തിങ്കളാഴ്ച രാത്രിയോടെ റൊണാള്‍ഡോയുടെ സ്വകാര്യ വിമാനം മാഡ്രിഡില്‍ ലാന്‍ഡ് ചെയ്തതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു പരിശീലകന്‍ ജോര്‍ജ് ജെസ്യൂസിന്റെ വാക്കുകള്‍.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഏതാനും ആഴ്ചകള്‍ കൂടി മൈതാനത്തിന് പുറത്തിരിക്കേണ്ടി വരും. എങ്കിലും 2026 ലോകകപ്പിലെ താരത്തിന്റെ പങ്കാളിത്തത്തെ ഈ പരിക്ക് ബാധിക്കില്ലെന്നത് ആരാധകര്‍ക്ക് വലിയ ആശ്വാസമാണ്. സൗദി പ്രോ ലീഗില്‍ അല്‍-അഹ്ലി, അല്‍-ഹിലാല്‍ എന്നീ ടീമുകളെ പിന്നിലാക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അല്‍-നസര്‍. കിരീടപ്പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നായകന്റെ അഭാവം ടീമിന് വലിയ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















