Football

സൗദി ഓഫര്‍ നിരസിച്ച് റൊണാള്‍ഡോ; ചെല്‍സിയിലേക്കെന്ന് സുഹൃത്ത്

അതിനിടെ സൗദി ക്ലബ്ബിന്റെ ഓഫര്‍ റൊണാള്‍ഡോ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്.

സൗദി ഓഫര്‍ നിരസിച്ച് റൊണാള്‍ഡോ; ചെല്‍സിയിലേക്കെന്ന് സുഹൃത്ത്
X


മാഞ്ചസ്റ്റര്‍: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചെല്‍സിയിലേക്കെന്ന് താരത്തിന്റെ സുഹൃത്ത്. താരത്തിന്റെ ഉറ്റ സുഹൃത്തായ എഡു ചെല്‍സിയെ ഇന്‍സ്റ്റയില്‍ പിന്തുടരാന്‍ തുടങ്ങിയതാണ് പുതിയ റിപ്പോര്‍ട്ടിന് നിദാനം. മുമ്പ് റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്ന വാര്‍ത്തയും എഡു ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്്. ചെല്‍സിയെ എഡു ഇന്‍സ്റ്റയില്‍ ഫോളോ ചെയ്തതോടെയാണ് ആരാധകര്‍ സിആര്‍7 പുതിയ സീസണില്‍ ചെല്‍സിയില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. റൊണാള്‍ഡോ ചെല്‍സിയെ തിരഞ്ഞെടുത്ത വാര്‍ത്ത സ്ഥിരീകരിച്ച എഡുവിന് ആരാധകര്‍ നന്ദിയും അറിയിച്ചിട്ടുണ്ട്. അതിനിടെ സൗദി ക്ലബ്ബിന്റെ ഓഫര്‍ റൊണാള്‍ഡോ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്.




Next Story

RELATED STORIES

Share it