Football

ക്രിസ്റ്റിയാനോയുടെ ബുഗാറ്റി വെറോണ്‍ തകര്‍ന്നു

7 മില്ല്യണ്‍ യൂറോയാണ് ബുഗാറ്റി വെറോണിന്റെ വില.

ക്രിസ്റ്റിയാനോയുടെ ബുഗാറ്റി വെറോണ്‍ തകര്‍ന്നു
X

മാഡ്രിഡ്: ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആഡംബര കാറായ ബുഗാറ്റി വെറോണ്‍ അപകടത്തില്‍പ്പെട്ടു. സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന താരത്തിന്റെ കാറാണ് തകര്‍ന്നത്. കാര്‍ കപ്പല്‍ മുഖേന ഇംഗ്ലണ്ടില്‍ നിന്നും കാര്‍ സ്‌പെയിനില്‍ എത്തിച്ചിരുന്നു. ഈ കാറാണ് അപകടത്തില്‍പ്പെട്ടത്. റൊണാള്‍ഡോയുടെ ഡ്രൈവര്‍ മാത്രമായിരുന്നു കാറിലുള്ളത്. കാര്‍ നിയന്ത്രണം വിട്ടു മരത്തില്‍ ചെന്നിടിക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരാഴ്ചത്തെ അവധി ആഘോഷിക്കാനാണ് റൊണാള്‍ഡോ കുടുബവുമൊത്ത് സ്‌പെയിനില്‍ എത്തിയത്. അടുത്ത ആഴ്ചയോടെ താരം ഇംഗ്ലണ്ടിലേക്ക് തിരിക്കും. 1.7 മില്ല്യണ്‍ യൂറോയാണ് ബുഗാറ്റി വെറോണിന്റെ വില.






Next Story

RELATED STORIES

Share it