Football

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍; റൊണാള്‍ഡോ അല്‍ നസറിന് സ്വന്തം

ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍; റൊണാള്‍ഡോ അല്‍ നസറിന് സ്വന്തം
X


റിയാദ്: യൂറോപ്പിലെ വിവിധ ലീഗുകളില്‍ രാജകുമാരനായി തിളങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറുമായി കരാറിലായി. പോര്‍ച്ചുഗല്‍ താരത്തെ ചരിത്രത്തിലെ ഏറ്റവു വലിയ തുകയ്ക്കാണ് സൗദി സ്വന്തമാക്കിയത്. 200 മില്ല്യണ്‍ ഡോളറിന്റെ (1950 കോടി) റെക്കോഡ് ട്രാന്‍സ്ഫറാണ് ക്ലബ്ബ് നടത്തിയത്. യുനൈറ്റഡ് താരത്തെ പുറത്താക്കിയതിന് ശേഷം ഫ്രീ ഏജന്റായിരുന്നു. യുനൈറ്റഡ് വിട്ട താരം യൂറോപ്പിലെ ഏതെങ്കിലും ക്ലബ്ബുകളില്‍ കളിക്കാമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പ്രതിഫലം താങ്ങാന്‍ യാതൊരു ക്ലബ്ബുകള്‍ക്കും ആയില്ല. തുടര്‍ന്ന് നടന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് അല്‍ നസറിലേക്ക് താരം ചേക്കേറിയത്.




Next Story

RELATED STORIES

Share it