Football

റൊണാള്‍ഡോ വന്നാല്‍ ക്ലബ്ബ് വിടും; പിഎസ്ജിക്ക് മെസ്സിയുടെ ഭീഷണി

ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റൊണാള്‍ഡോ വന്നാല്‍ ക്ലബ്ബ് വിടും; പിഎസ്ജിക്ക് മെസ്സിയുടെ ഭീഷണി
X


പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിഎസ്ജിയിലേക്ക് ചേക്കേറിയാല്‍ താന്‍ ക്ലബ്ബ് വിടുമെന്ന് ലയണല്‍ മെസ്സി. പിഎസ്ജി മാനേജ്‌മെന്റിനോടാണ് മെസ്സിയുടെ ഭീഷണി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനിരിക്കുന്ന റൊണാള്‍ഡോയ്ക്കായി ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായിരിക്കുകയാണ് പിഎസ്ജി. എന്നാല്‍ ഈ നീക്കത്തിനെതിരായാണ് മെസ്സി രംഗത്ത് വന്നിരിക്കുന്നത്. ക്ലബ്ബ് വിടാനിരിക്കുന്ന നെയ്മറിന് പകരം റൊണാള്‍ഡോയെ ടീമിലെത്തിക്കാനാണ് പിഎസ്ജിയുടെ ഉദ്ദേശം. എന്നാല്‍ പിഎസ്ജി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് മെസ്സി നല്‍കിയിരിക്കുന്നത്. ഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Next Story

RELATED STORIES

Share it