Football

കുഞ്ഞിന്റെ മരണം; റൊണാള്‍ഡോ യുനൈറ്റഡ് സ്‌ക്വാഡിനൊപ്പം ചേര്‍ന്നു

യുനൈറ്റഡ് എതിരില്ലാത്ത നാല് ഗോളിന്റെ തോല്‍വി നേരിട്ടു.

കുഞ്ഞിന്റെ മരണം; റൊണാള്‍ഡോ യുനൈറ്റഡ് സ്‌ക്വാഡിനൊപ്പം ചേര്‍ന്നു
X


മാഞ്ചസ്റ്റര്‍: രണ്ട് ദിവസം മുമ്പ് കുഞ്ഞ് മരണപ്പെട്ടതിനെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ക്വാഡില്‍ നിന്നും വിട്ടുനിന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിനൊപ്പം ചേര്‍ന്നു. ഇന്ന് തിരിച്ചെത്തിയ താരം നീണ്ട നേരം ടീമിനൊപ്പം പരിശീലനം നടത്തി. ആഴ്‌സണലിനെതിരായ മല്‍സരത്തില്‍ താരം കളിക്കും. ഭാര്യ ജോര്‍ജ്ജിനാ റൊഡ്രിഗസ് രണ്ട് ദിവസം മുമ്പ് ഒരാണ്‍ കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്‍മം നല്‍കിയിരുന്നു. ഇതില്‍ ആണ്‍കുഞ്ഞ് മരണപ്പെട്ടിരുന്നു.


അതിനിടെ ലിവര്‍പൂളിനെതിരേ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി നടന്നമല്‍സരത്തില്‍ യുനൈറ്റഡ് എതിരില്ലാത്ത നാല് ഗോളിന്റെ തോല്‍വി നേരിട്ടു. മുഹമ്മദ് സലാഹ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ലൂയിസ് ഡയസ്, സാദിയോ മാനെ എന്നിവരും സ്‌കോര്‍ ചെയ്തു. ജയത്തോടെ ലിവര്‍പൂള്‍ രണ്ട് പോയിന്റിന്റെ ലീഡോടെ ഒന്നാം സ്ഥാനത്തെത്തി. തോല്‍വിയോടെ യുനൈറ്റഡ് ആറാം സ്ഥാനത്തേക്ക് വീണു.




Next Story

RELATED STORIES

Share it