Football

സീരി എയില്‍ യുവന്റസിന് മിന്നും ജയം; പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് അഞ്ചില്‍

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍പ്പന്‍ ജയത്തോടെ അഞ്ചാം സ്ഥാനത്തെത്തി.

സീരി എയില്‍ യുവന്റസിന് മിന്നും ജയം; പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡ് അഞ്ചില്‍
X

ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനും ലാസിയോക്കും ജയം. ഒന്നാം സ്ഥാനത്തുള്ള യുവന്റസ് 31ന് ജിനോയൈയും രണ്ടാം സ്ഥാനത്തുള്ള ലാസിയോ 21ന് ടൂറിനോയെയും തോല്‍പ്പിച്ചു. ഡിബാല(50), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(56), ഡഗ്ലസ് കോസ്റ്റാ എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയിലാണ് യുവന്റസിന്റെ മൂന്ന് ഗോളും പിറന്നത്. സീസണിലെ 24ാം ഗോളാ്ണ് ക്രിസ്റ്റിയാനോ ഇന്ന് നേടിയത്. കരിയറിലെ 746ാം ഗോളും. ജയത്തോടെ യുവന്റസിനും 72ഉം ലാസിയോക്ക് 68ഉം പോയിന്റാണുള്ളത്.

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍പ്പന്‍ ജയത്തോടെ അഞ്ചാം സ്ഥാനത്തെത്തി. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രിങ്ടണെയാണ് യുനൈറ്റഡ് തോല്‍പ്പിച്ചത്. ഗ്രീന്‍വുഡ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍. നാളെ നടക്കുന്ന പോരാട്ടത്തില്‍ ചെല്‍സി, ലെസ്റ്റര്‍, ആഴ്‌സണല്‍ എന്നിവര്‍ കളത്തിലിറങ്ങും.

Next Story

RELATED STORIES

Share it