ഓള്‍ഡ് ട്രാഫോഡില്‍ വരവറിയിച്ച് ചുവപ്പ് ചെകുത്താന്‍മാരുടെ പുത്രന്‍
47, 62 മിനിറ്റിലായിരുന്നു മുന്‍ യുവന്റസ് താരത്തിന്റെ ഗോളുകള്‍.

ഓള്‍ഡ് ട്രാഫോഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള തിരിച്ചുവരവിലെ ആദ്യമല്‍സരത്തില്‍ ഇരട്ട ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഓള്‍ഡ്രാട്രാഫോഡില്‍ തിരിച്ചെത്തിയ റൊണാള്‍ഡോ ന്യൂകാസിലിനെതിരായ രണ്ടാം അരങ്ങേറ്റ മല്‍സരത്തിലാണ് ഇരട്ട ഗോളുമായി തിളങ്ങിയത്. റോണോയുടെ ഗോളിനൊപ്പം പോര്‍ച്ചുഗല്‍ സഹതാരം ബ്രൂണോ ഫെര്‍ണാണ്ടസ്, ലിങ്കാര്‍ഡ് എന്നിവര്‍ കൂടി വലകുലിക്കിയതോടെ ചുവപ്പ് ചെകുത്തന്‍മാര്‍ 4-1ന്റെ ജയമാണ് നേടിയത്.
യുനൈറ്റഡിന്റെ ആദ്യ ഇലവനില്‍ തന്നെ സിആര്‍7 ഇറങ്ങിയിരുന്നു. 47, 62 മിനിറ്റിലായിരുന്നു മുന്‍ യുവന്റസ് താരത്തിന്റെ ഗോളുകള്‍. തന്റെ പഴയ തട്ടകത്തില്‍ റൊണാള്‍ഡോ നിറഞ്ഞു കളിച്ചു. 12 വര്‍ഷം എന്ന പഴക്കം താരത്തിന്റെ കളിയിലും പ്രകടമായില്ല. ഗ്യാലറി റൊണാള്‍ഡോയുടെ ജെഴ്‌സിയിലും കട്ടൗട്ടിലും നിറഞ്ഞിരുന്നു.
47ാം മിനിറ്റില്‍ വലതു വിങില്‍ നിന്ന് ഗ്രീന്‍വുഡ് തൊടുത്ത ഷോട്ടാണ് ന്യൂകാസില്‍ ഗോളിക്ക് തടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പന്ത് റൊണാള്‍ഡോ ഗോള്‍ മുഖത്തേക്ക് അടിക്കുകയായിരുന്നു. 62ാം മിനിറ്റില്‍ ലൂക്ക് ഷോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ക്രിസ്റ്റിയുടെ രണ്ടാം ഗോള്‍. ജയത്തോടെ യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
RELATED STORIES
യുപി ഭവനില് ബലാല്സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര് കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT