പ്രീമിയര്‍ ലീഗില്‍ കൊവിഡ് പടരുന്നു; 36 താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം നിരവധി ആസ്റ്റണ്‍ വില്ല താരങ്ങള്‍ക്കും രോഗം കണ്ടെത്തിയിരുന്നു.

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കൊവിഡ് പടര്‍ച്ച തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന അവസാന റൗണ്ട് പരിശോധനയില്‍ 36 താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ലീഗിലെ നിരവധി സ്റ്റാഫുകള്‍ക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ജനുവരി നാല് മുതല്‍ ഏഴ് വരെയും എട്ട് മുതല്‍ 10 വരെയും നടത്തിയ പരിശോധനയിലാണ് 36 പേര്‍ക്ക് രോഗം കണ്ടെത്തിയത്.കഴിഞ്ഞ ആഴ്ച രണ്ട് റൗണ്ടുകളിലായി പ്രീമിയര്‍ ലീഗില്‍ 2,593 കൊവിഡ് പരിശോധനകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നിരവധി ആസ്റ്റണ്‍ വില്ല താരങ്ങള്‍ക്കും രോഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ടോട്ടന്‍ഹാം-ആസ്റ്റണ്‍ വില്ല മല്‍സരം മാറ്റിവച്ചു. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗിലും നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ലീഗ് മല്‍സരങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമമിട്ടിരിക്കുകയാണ്. 28 ഡിസംബര്‍ മുതല്‍ ജനുവരി മൂന്ന് വരെ നടത്തിയ പരിശോധനയില്‍ പ്രീമിയര്‍ ലീഗില്‍ 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായിട്ടാണ് ലീഗില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
RELATED STORIES
കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവം :...
2 July 2022 8:44 AM GMTഇതര റൂട്ടുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് ഇനി മുതല്‍...
2 July 2022 8:34 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT