മോയിസ് കീന്‍ ലോക്ക് ഡൗണ്‍ ലംഘിച്ചു; ഞെട്ടലോടെ എവര്ട്ടണ്
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്ട്ടണ് താരം മോയിസ് കീന്‍ ലോക്ക്ഡൗണ്‍ ലംഘിച്ചു. ഇറ്റാലിയന്‍ താരമായ കീനിന്റെ ലോക്ക് ഡൗണ്‍ ലംഘനത്തില്‍ ക്ലബ്ബ് ഞെട്ടല്‍ രേഖപ്പെടുത്തി. ഇംഗ്ലണ്ടിലുള്ള താരം സ്വവസതിയില്‍ വച്ച് പാര്‍ട്ടി നടത്തുകയായിരുന്നു. പാര്‍ട്ടിയില്‍ നിരവധി പേര് പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം ലംഘിച്ച് കീന്‍ പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയുടെ ചിത്രങ്ങള്‍ മോയിസ് കീന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ആദ്യമായാണ് ഒരു പ്രീമിയര്‍ ലീഗ് ക്ലബ്ബ് താരം സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ലംഘിക്കുന്നത്. കീനിന്റെ പ്രവൃത്തിയില്‍ നിരാശയുണ്ടെന്നും അംഗീകരിക്കാനാവാത്ത തെറ്റാണ് താരം ചെയ്തതെന്നും ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു. കീനിനെതിരേ സര്‍ക്കാര്‍ നടപടിയെടുത്തേക്കുമെന്നും റിപോര്‍ട്ടുണ്ട്. ഇറ്റലിയുടെ പുത്തന്‍ താരോദയമാണ് 20കാരനായ മോയിസ് കീന്‍. കഴിഞ്ഞ വര്‍ഷമാണ് താരം യുവന്റസില്‍ നിന്ന് എവര്‍ട്ടണിലേക്ക് സ്ട്രൈക്കറായി ചേക്കേറിയത്. ഇംഗ്ലണ്ടില്‍ ഇതിനോടകം 20,000 പേര് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു.
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT