Football

സീസണ്‍ പുനരാരംഭിക്കുന്നതിന് മുമ്പ് എല്ലാ താരങ്ങള്‍ക്കും കൊറോണ ടെസ്റ്റ് നിര്‍ബന്ധം

സീസണ്‍ പുനരാരംഭിക്കുന്നതിന് മുമ്പ് എല്ലാ താരങ്ങള്‍ക്കും കൊറോണ ടെസ്റ്റ് നിര്‍ബന്ധം
X

റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ ലീഗ് എന്നിവ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ താരങ്ങള്‍ക്കും കൊറോണ ടെസ്റ്റ് നടത്തും. എല്ലാ താരങ്ങളെയും പരിശോധിച്ച് നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ സീസണ്‍ പുനരാരംഭിക്കുകയുള്ളൂവെന്ന് ഇംഗ്ലണ്ടിലെ ലീഗ് മാനേജേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. സീനിയര്‍ മാനേജര്‍മാര്‍, പരിശീലകര്‍, സ്‌റ്റേഡിയത്തിലെ മറ്റ് തൊഴിലാളികള്‍ എന്നിവരെ മുഴുവന്‍ ടെസ്റ്റിന് വിധേയമാക്കും. ആര്‍ക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ ലീഗ് പുനരാരംഭിക്കുകയുള്ളൂ. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തി ലീഗ് അവസാനിപ്പിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. കൊറോണ കൂടുതല്‍ വ്യാപിച്ച ഇറ്റലിയിലെ സീരി എയിലെ ക്ലബ്ബുകളിലെ എല്ലാ താരങ്ങളെയും ടെസ്റ്റിന് വിധേയമാക്കുമെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും അറിയിച്ചു. ലീഗുകള്‍ ജൂണില്‍ ആരംഭിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.




Next Story

RELATED STORIES

Share it