Football

യൂറോ കപ്പ്; നിര്‍ണായക യോഗം നാളെ; ചാംപ്യന്‍സ് ലീഗും യൂറോപ്പയും നടത്തും

ജൂണ്‍ 12ന് ഇറ്റലിയിലാണ് യൂറോ കപ്പ് ആരംഭിക്കുക. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണാ വൈറസ് ബാധയേറ്റ് മരണപ്പെട്ടവര്‍ ഇറ്റലിയിലാണ്. രോഗം നിയന്ത്രിക്കാന്‍ ഇറ്റലിക്ക് ഇതുവരെ ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

യൂറോ കപ്പ്; നിര്‍ണായക യോഗം നാളെ; ചാംപ്യന്‍സ് ലീഗും യൂറോപ്പയും നടത്തും
X

റോം: കൊറോണാ വൈറസ് ഇറ്റലിയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യൂറോ കപ്പ് നടത്തുന്നതിന്റെ അന്തിമ തീരുമാനം സ്വീകരിക്കാന്‍ നാളെ യുവേഫായുടെ നിര്‍ണായക യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യുവേഫായുടെ 55 അംഗങ്ങള്‍ ചര്‍ച്ച നടത്തുക. യൂറോപ്പ്യന്‍ ക്ലബ്ബ് അസോസിയേഷന്‍, യൂറോപ്പ്യന്‍ ലീഗ്, ഫിഫാ എന്നിവരുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുക.

ജൂണ്‍ 12ന് ഇറ്റലിയിലാണ് യൂറോ കപ്പ് ആരംഭിക്കുക. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊറോണാ വൈറസ് ബാധയേറ്റ് മരണപ്പെട്ടവര്‍ ഇറ്റലിയിലാണ്. രോഗം നിയന്ത്രിക്കാന്‍ ഇറ്റലിക്ക് ഇതുവരെ ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ എല്ലാ കായിക മല്‍സരങ്ങളും ഇറ്റലിയില്‍ ഉപേക്ഷിച്ചിരുന്നു.

യൂറോ കപ്പ് തുടങ്ങുന്നതിന് മുമ്പായി ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നിവ നടത്തേണ്ടതും യുവേഫായുടെ മുന്നിലുള്ള വെല്ലുവിളിയാണ്. ഇവ മിനി ടൂര്‍ണമെന്റായി നടത്താമെന്നാണ് യുവേഫയുടെ ആലോചന. രോഗം നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ യൂറോ കപ്പ് ഉപേക്ഷിക്കാനായിരിക്കും യുവേഫായുടെ മുന്നിലുള്ള മറ്റൊരു മാര്‍ഗ്ഗം. ഇതിനായി യുവേഫാ അംഗങ്ങളും സന്നദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. കോടിക്കണക്കിന് രൂപയുടെ കരാറുകളാണ് ഈ മല്‍സരങ്ങള്‍ക്കായി യുവേഫാ വാങ്ങിയത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരം നടത്തുന്നപക്ഷം ബ്രോഡ്കാസ്റ്റിങിലൂടെ ലാഭം നേടാം. എന്നാല്‍ ഇതിന് താരങ്ങളുടെ സമ്മതം കൂടി ആവശ്യമാണ്. കൊറോണയെ തുടര്‍ന്ന് യൂറോപ്പിലെ പല ലീഗുകളും ഉപേക്ഷിക്കാന്‍ കാലതാമസം വന്നതില്‍ താരങ്ങള്‍ നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ചൈനയില്‍ ജൂണില്‍ നടക്കേണ്ട ക്ലബ്ബ് ലോകകപ്പിന്റെ കാര്യത്തിലും നാളെ നടക്കുന്ന യോഗം ചര്‍ച്ച ചെയ്യും. കൂടാതെ യൂറോപ്പ്യന്‍ വനിതാ ചാംപ്യന്‍ഷിപ്പ്, പുരുഷ അണ്ടര്‍ 21 ചാംപ്യന്‍ഷിപ്പ്, നാഷന്‍സ് ലീഗ് എന്നിവയുടെ കാര്യത്തിലും യോഗം തീരുമാനമെടുത്തേക്കും.

Next Story

RELATED STORIES

Share it