Football

എറിക്‌സണെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

ബാഴ്‌സയുടെ ഡി ജോങിനെ ടീമിലെത്തിക്കാനും യുനൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്.

എറിക്‌സണെ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
X


മാഞ്ചസ്റ്റര്‍: ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയാന്‍ എറിക്‌സണെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ബ്രന്റ്‌ഫോഡിന്റെ മിഡ്ഫീല്‍ഡറെ പുതിയ സീസണില്‍ ടീമിനൊപ്പം ചേര്‍ക്കാന്‍ കോച്ച് ടെന്‍ ഹാഗിന് താല്‍പ്പര്യമുണ്ട്. ബ്രന്റ്‌ഫോഡിന് മുന്നില്‍ യുനൈറ്റഡ് എറിക്‌സണായി പുതിയ ഓഫര്‍ നല്‍കും. എന്നാല്‍ ബ്രന്റ്‌ഫോഡിനായി മികച്ച പ്രകടനം നടത്തിയ താരത്തെ വിട്ടുകൊടുക്കാന്‍ ക്ലബ്ബും തയ്യാറല്ല. വന്‍ ഓഫര്‍ വന്നാല്‍ എറിക്‌സണെ ക്ലബ്ബ് കൈമാറിയേക്കും. ബാഴ്‌സയുടെ ഡി ജോങിനെ ടീമിലെത്തിക്കാനും യുനൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്. നെതര്‍ലന്റ് താരത്തെ നല്‍കാന്‍ ബാഴ്‌സയ്ക്കും താല്‍പ്പര്യമില്ല.


Next Story

RELATED STORIES

Share it