Football

ഇന്റര്‍മിലാനുമായുള്ള കരാര്‍ റദ്ദാക്കി എറിക്‌സണ്‍

നിലവില്‍ ഡെന്‍മാര്‍ക്കിലെ ക്ലബ്ബില്‍ താരം പരിശീലനം നടത്തുന്നുണ്ട്.

ഇന്റര്‍മിലാനുമായുള്ള കരാര്‍ റദ്ദാക്കി എറിക്‌സണ്‍
X


റോം: ഇന്റര്‍മിലാനുമായുള്ള കരാര്‍ റദ്ദാക്കി ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍.ഇന്ററില്‍ തുടര്‍ന്ന് കളിക്കാന്‍ സാധിക്കാത്തതിനാലാണ് താരം കരാര്‍ റദ്ദാക്കിയത്. 2020 യൂറോ കപ്പിനിടെയാണ് എറിക്‌സണ് മല്‍സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്ന് താരം ഡിഫ്രിബ്രില്ലേറ്റര്‍ ശരീരത്തില്‍ ഘടിപ്പിച്ചാണ് കഴിയുന്നത്. കൃത്രിമ ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചുകൊണ്ട് ഇന്ററിനായി കളിക്കാന്‍ കഴിയില്ലെന്ന് ക്ലബ്ബ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് താരം കരാര്‍ റദ്ദാക്കിയത്. നിലവില്‍ ഡെന്‍മാര്‍ക്കിലെ ഒരു ക്ലബ്ബില്‍ താരം പരിശീലനം നടത്തുന്നുണ്ട്.




Next Story

RELATED STORIES

Share it