Football

ലക്ഷ്യം 2022 ലോകകപ്പില്‍ ഡെന്‍മാര്‍ക്കിനായി കളിക്കുക: എറിക്‌സണ്‍

ദേശീയ ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണെന്നും എറിക്‌സണ്‍ അറിയിച്ചു.

ലക്ഷ്യം 2022 ലോകകപ്പില്‍ ഡെന്‍മാര്‍ക്കിനായി കളിക്കുക: എറിക്‌സണ്‍
X


കൊഫന്‍ഹേഗ്: ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിനായി കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍. നിലവില്‍ ശാരീരികമായി പൂര്‍ണ്ണ ഫിറ്റാണെന്നും താരം അറിയിച്ചു. യൂറോ കപ്പിലെ ആദ്യ റൗണ്ട് മല്‍സരത്തിനിടെ എറിക്‌സണ്‍ ഗ്രൗണ്ടില്‍ ബോധരഹിതനാവുകയും ശ്വാസം തടസ്സപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചികില്‍സയെ തുടര്‍ന്ന് മാസങ്ങളോളമായി താരം ഒരു ടീമിനായി കളിച്ചിട്ടില്ല. നിലവില്‍ കൃത്രിമ ഉപകരണം ഹൃദയത്തില്‍ ഘടിപ്പിച്ചാണ് താരം ജീവിക്കുന്നത്. നിലവിലെ സ്ഥിതി പരിഗണിച്ച് എറിക്‌സണ്‍ന്റെ മുന്‍ ക്ലബ്ബായ ഇന്റര്‍മിലാന്‍ അദ്ദേഹവുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. നിലവില്‍ താരം ഡെന്‍മാര്‍ക്കില്‍ പരിശീലനം തുടരുന്നുണ്ട്. ദേശീയ ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണെന്നും എറിക്‌സണ്‍ അറിയിച്ചു.




Next Story

RELATED STORIES

Share it