Football

സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സിക്ക് ഇന്ന് യുവന്റസ് പരീക്ഷണം

രാത്രി 1.30ന് സോണി ടെന്‍ 2 എസ് ഡി ആന്റ് എച്ച്ഡിയില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സിക്ക് ഇന്ന് യുവന്റസ് പരീക്ഷണം
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് തീപ്പാറും പോരാട്ടം. ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന മല്‍സരത്തില്‍ ചെല്‍സി യുവന്റസിനെ നേരിടും. ഗ്രൂപ്പില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുവന്റസ് ആദ്യപാദത്തില്‍ ചെല്‍സിയെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ രണ്ട് പേര്‍ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിച്ചതാണ്. ഗ്രൂപ്പ് ചാംപ്യന്‍മാര്‍ക്ക് വേണ്ടിയാണ് ഇരുവരും ഇന്നിറങ്ങുന്നത്.


ആരോണ്‍ രാംസേ, ചില്ലീനി, ഫെഡറിക്കോ ബെര്‍നാഡ്ഷി എന്നിവര്‍ ഇന്ന് യുവന്റസ് നിരയില്‍ ഇല്ല. പൗളോ ഡിബാല ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. ചെല്‍സി നിരയില്‍ പരിക്കില്‍ നിന്ന് മോചിതനായ ബെല്‍ജിയന്‍ താരം റൊമേലു ലൂക്കാക്കു ഇന്ന് ഇറങ്ങും. ജര്‍മ്മന്‍ താരം കായ് ഹാവര്‍ട്‌സ് പരിക്കിനെ തുടര്‍ന്ന് ഇന്ന് ഇറങ്ങില്ല. രാത്രി 1.30ന് സോണി ടെന്‍ 2 എസ് ഡി ആന്റ് എച്ച്ഡിയില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മാല്‍മോ എഫ് സി സെനിറ്റ് പീറ്റേഴ്‌സ് ബര്‍ഗിനെ നേരിടും.




Next Story

RELATED STORIES

Share it