Football

ചാംപ്യന്‍സ് ലീഗ്; ടോട്ടന്‍ഹാം രക്ഷപ്പെട്ടു; സ്‌പോര്‍ട്ടിങിന് തോല്‍വി

സ്‌പോര്‍ട്ടിങും ബാഴ്‌സയും യൂറോപ്പാ ലീഗില്‍ കളിക്കും.

ചാംപ്യന്‍സ് ലീഗ്; ടോട്ടന്‍ഹാം രക്ഷപ്പെട്ടു; സ്‌പോര്‍ട്ടിങിന് തോല്‍വി
X


ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഇംഗ്ലിഷ് ക്ലബ്ബ് ടോട്ടന്‍ഹാമും ജര്‍മ്മന്‍ ക്ലബ്ബ് ഫ്രാങ്ക്ഫര്‍ട്ടും.ഗ്രൂപ്പ് ഡിയില്‍ നടന്ന വാശിയേറിയ മല്‍സരങ്ങളില്‍ ടോട്ടന്‍ഹാം 2-1ന് മാര്‍സിലെയും ഫ്രാങ്ക്ഫര്‍ട്ട് ഇതേ സ്‌കോറിന് സ്‌പോര്‍ട്ടിങിനെയും പരാജയപ്പെടുത്തി. ടോട്ടന്‍ഹാം ഒന്നാം സ്ഥാനത്തും ഫ്രാങ്ക്ഫര്‍ട്ട് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. നാല് ടീമുകള്‍ക്കും സാധ്യതയുണ്ടായിരുന്ന ഗ്രൂപ്പിലെ അവസാന മല്‍സരത്തിലാണ് പ്രീക്വാര്‍ട്ടറിലേക്കുള്ള ടീമുകളെ കണ്ടെത്തിയത്.


ഗ്രൂപ്പ് സിയില്‍ ടന്ന മല്‍സരത്തില്‍ ബയേണ്‍ ഇന്റര്‍മിലാനെയും ബാഴ്‌സ വിക്ടോറിയാ പ്ലസെനെയും പരാജയപ്പെടുത്തി. ബയേണ്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി. ബയേണിനൊപ്പം ഇന്ററും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌പോര്‍ട്ടിങും ബാഴ്‌സയും യൂറോപ്പാ ലീഗില്‍ കളിക്കും.




Next Story

RELATED STORIES

Share it