Football

ശക്തറിനോട് പകരം വീട്ടി; ചാംപ്യന്‍സ് ലീഗില്‍ അഞ്ചടിച്ച് റയല്‍ മാഡ്രിഡ്

ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി.

ശക്തറിനോട് പകരം വീട്ടി; ചാംപ്യന്‍സ് ലീഗില്‍ അഞ്ചടിച്ച് റയല്‍ മാഡ്രിഡ്
X


ഡൊണറ്റ്‌സക്ക്: ഉക്രെയ്ന്‍ ക്ലബ്ബിന്റെ അടിവേര് ഇളക്കി റയല്‍ മാഡ്രിഡിന് ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍ തിരിച്ചുവരവ്. ഗ്രൂപ്പ് ഡിയില്‍ ശക്തര്‍ ഡൊണറ്റസ്‌ക്കിനെതിരേ അഞ്ച് ഗോളടിച്ചാണ് റയലിന്റെ പകരം വീട്ടല്‍. കഴിഞ്ഞ രണ്ട് സീസണിലും ശക്തറിനെതിരേ തോറ്റതിന്റെ ക്ഷീണം അഞ്ച് ഗോള്‍ അടിച്ചാണ് ആന്‍സിലോട്ടിയുടെ ടീം തീര്‍ത്തത്. ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. മറ്റൊരു ബ്രസീലിയന്‍ താരം റൊഡ്രിഗോ, ഫ്രാന്‍സിന്റെ ബെന്‍സിമ എന്നിവരും റയലിനായി സ്‌കോര്‍ ചെയ്തു. റയലിന്റെ ആദ്യ ഗോള്‍ ശക്തറിന്റെ സെല്‍ഫ് ഗോളായിരുന്നു.


ഗ്രൂപ്പ് ഡിയില്‍ മാള്‍ഡോവന്‍ ക്ലബ്ബ് ഷെരിഫ് തിരാസപോളാണ് ഒന്നാമത്. ഷെരിഫ് ക്ലബ്ബിനോട് റയല്‍ ആദ്യ മല്‍സരത്തില്‍ തോറ്റിരുന്നു. ഇന്ന് ഇന്റര്‍മിലാനെതിരായ മല്‍സരത്തില്‍ 3-1ന്റെ തോല്‍വിയാണ് മാള്‍ഡോവന്‍ ക്ലബ്ബ് ഏറ്റുവാങ്ങിയത്. ഗ്രൂപ്പില്‍ റയല്‍ രണ്ടാമതും ഇന്റര്‍ മിലാന്‍ മൂന്നാമതും തുടരുന്നു.




Next Story

RELATED STORIES

Share it