Football

സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക്; ഡോര്‍ട്ട്മുണ്ടും ലെപ്‌സിഗും പുറത്ത്

അയാക്‌സ് അഞ്ചില്‍ അഞ്ച് ജയവുമായി നേരത്തെ അവസാന 16ല്‍ ഇടം നേടിയതാണ്.

സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക്; ഡോര്‍ട്ട്മുണ്ടും ലെപ്‌സിഗും പുറത്ത്
X


ലിസ്ബണ്‍: ജര്‍മ്മന്‍ വമ്പന്‍മാരായ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ യൂറോപ്പാ ലീഗിലേക്ക് വീഴ്ത്തി പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍. ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ഡോര്‍ട്ട്മുണ്ടിനെ 3-1ന് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ക്ലബ്ബ് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക് ഇടം നേടിയത്. ഗ്രൂപ്പ് സിയില്‍ നിന്ന് ഡച്ച് പ്രമുഖരായ അയാക്‌സ് അഞ്ചില്‍ അഞ്ച് ജയവുമായി നേരത്തെ അവസാന 16ല്‍ ഇടം നേടിയതാണ്. ഗ്രൂപ്പ് എയില്‍ ക്ലബ്ബ് ബ്രുഗ്‌സിനെതിരേ അഞ്ച് ഗോളിന്റെ ജയം നേടിയിട്ടും ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗും ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി. ലെപ്‌സിഗ് യൂറോപ്പാ ലീഗിലേക്ക് വീണു.




Next Story

RELATED STORIES

Share it